Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart Attack

കൊ​ച്ചു​മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് ഹൃ​ദ​യ​ഘാ​തം, മു​ത്ത​ച്ഛ​നും മ​രി​ച്ചു

മ​ല​പ്പു​റം: കൊ​ച്ചു​മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നും മ​രി​ച്ചു. തി​രൂ​ര്‍ മം​ഗ​ലം എ​ന്‍​ഒ​സി പ​ടി​യി​ല്‍ ബ​സ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മു​ഹ​മ്മ​ദ് റി​ഹാ​ന്‍റെ (10) മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞാ​ണ് മു​ത്ത​ച്ഛ​ൻ ഹ​നീ​ഫ(84) മ​രി​ച്ച​ത്.

എ​ന്‍​ഒ​സി പ​ടി പ​ള്ളി​ക്ക് സ​മീ​പം വ​ച്ചാ​യി​രു​ന്നു മു​ഹ​മ്മ​ദ് റി​ഹാ​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​ള്ളി​യി​ല്‍ നി​ന്നു പ​ഠ​നം ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തി​രൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് ത​ട്ടി വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​ത്തി​യൂ​ര്‍ മ​ല​ബാ​ര്‍ സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു റി​ഹാ​ന്‍.

അ​പ​ക​ട​വാ​ര്‍​ത്ത​യ​റി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ ഹ​നീ​ഫ​യെ ഉ​ട​ന്‍ ത​ന്നെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദീ​ര്‍​ഘ​കാ​ല​മാ​യി പെ​രു​ന്തി​രു​ത്തി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​യാ​ളാ​ണ് ഹ​നീ​ഫ.

Latest News

Corehub Up